Bodies found in Baja California identified

ബഹാ കാലിഫോർണിയ ( /ˈbaxa kaliˈfornja/,, ഔദ്ദ്യോഗികമായി, “ഫ്രീ ആൻറ് സോവറിൻ സ്റ്റേറ്റ് ഓഫ് ബഹാ കാലിഫോർണിയ”, മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ്. മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളി…
ബഹാ കാലിഫോർണിയ ( /ˈbaxa kaliˈfornja/,, ഔദ്ദ്യോഗികമായി, “ഫ്രീ ആൻറ് സോവറിൻ സ്റ്റേറ്റ് ഓഫ് ബഹാ കാലിഫോർണിയ”, മെക്സിക്കോയിലെ ഒരു സംസ്ഥാനമാണ്. മെക്സിക്കോയിലെ 31 സംസ്ഥാനങ്ങളിൽ ഏറ്റവും വടക്കുള്ളതും ഏറ്റവും പടിഞ്ഞാറുള്ളതുമായ സംസ്ഥാനമാണിത്. 1953 ൽ സംസ്ഥാന പദവി ലഭിക്കുന്നതിനു മുമ്പ്, ഈ മേഖല “നോർത്ത് ടെറിറ്ററി ഓഫ് ബഹാ കാലിഫോർണിയ” എന്നറിയപ്പെട്ടിരുന്നു. ഈ സംസ്ഥാനത്തിൻറെ ആകെ വിസ്തൃതി 70,113 ചതുരശ്ര കിലോമീറ്റർ ആണ്. പ്രധാനകരയുടെ പടിഞ്ഞാറു വശം പസഫിക് മഹാസമുദ്രവും കിഴക്ക് മെക്സിക്കോയിലെ സൊനോറ സംസ്ഥാനം, യു.എസ് സംസ്ഥാനമായ അരിസോണ, ഗൾഫ് ഓഫ് കാലിഫോർണിയ എന്നിവയാണ് അതിരുകളായി വരുന്നത്. തെക്കുവശം മെക്സിക്കോയിലെതന്നെ “ബഹ കാലിഫോർണിയ സർ” സംസ്ഥാനവും വടക്കൻ അതിർത്തി അമേരിക്കൻ ഐക്യനാടുകളുടെ സംസ്ഥാനമായ കാലിഫോർണിയയുമാണ്.
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org